| Is |
Writer Teacher |
| From | India |
| Type |
Academia Literature |
| Gender | female |
| Birth | 4 May 1981, Peramangalam |
| Age: | 39 years |
ഓർമ്മക്കുറിപ്പുകളിലൂടെ ശ്രദ്ധേയയായ മലയാളത്തിലെ യുവ എഴുത്തുക്കാരിയാണ് ദീപാനിശാന്ത് . ഇപ്പോൾ തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് അസി. പ്രൊഫസ്സറായി ജോലി നോക്കുന്നു. ദീപയുടെ കൃതികൾ പ്രധാനമായും സ്മരണകളും സാഹിത്യ അവലോകനങ്ങളുമാണ്.
ജീവിതരേഖ
തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്ത് ശങ്കരനാരായണൻറേയും ലീലയുടേയും മൂന്നാമത്തെ മകളായി ദീപ ജനിച്ചു. ദീപയ്ക്ക് രണ്ടു സഹോദരങ്ങളുണ്ട്. പേരാമംഗലം ശ്രീ ദുർഗാവിലാസം ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ശ്രീ കേരള വർമ്മ കോളേജ്ൽ നിന്നും പ്രീഡിഗ്രി, മലയാള ഭാഷയിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കി. കോഴിക്കോട് സർവ്വകലാശാലയുടെ എം എ മലയാളം പരീക്ഷ ഒന്നാം റാങ്കോടെയാണ് ദീപ പൂർത്തിയാക്കിയത്. രണ്ടു നിരൂപണങ്ങളും രണ്ടു കഥാസംഹാരങ്ങളുമാണ് ദീപയുടെ പ്രസ്സിദ്ധീകരിച്ച കൃതികൾ. നിരവധി ഓൺലൈൻ പ്രസിധ്ധീകരണങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും ദീപ തൻറെ ഓർമ്മക്കുറിപ്പുകൾ എഴുതിയിരുന്നു. പ്രശസ്ത നടനായിരുന്ന രാഘവൻറെ മകനായ നടൻ ജിഷ്ണുവിൻറെ മരണ ശേഷം എഴുതിയ ഓർമ്മക്കുറിപ്പ് ഏറെ ജനശ്രദ്ധ നേടിയിരുന്നു.
പുസ്തകങ്ങൾ
- “രാധയും രാജാവിൻറെ പ്രേമഭാജനങ്ങളും” – നിരൂപണം
- “പ്രണയ വ്യഥയുടെ മാനിഫെസ്റ്റോ” – നിരൂപണം
- “കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ” – ഓർമ്മക്കുറിപ്പുകൾ
- “നനഞ്ഞുതീർത്ത മഴകൾ” ഓർമ്മക്കുറിപ്പുകൾ
ദീപയുടെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ, നനഞ്ഞുതീർത്ത മഴകൾ, എന്നീ പുസ്തകങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം പതിപ്പുകളിറങ്ങിയവയാണ്
അവാർഡുകൾ
- സി.ബി.കുമാർ അവാർഡ് – കേരളസാഹിത്യ അക്കാദമി
- ചെറുകഥാ അവാർഡ് – വനിതാ കമ്മീഷൻ
- ചെറുകഥാ അവാർഡ് – ആകാശവാണി
വിവാദങ്ങൾ
നിരവധി സമകാലീന സാമൂഹീക പ്രശ്നങ്ങളോടും വളരെ ശക്തമായ രീതിയിൽ ദീപ പ്രതികരിച്ചിരിന്നു. നിരവധി വിവാദങ്ങൾക്കും ഇതു തിരികൊളുത്തി. ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിനെതിരെ ഒട്ടനവധി ഇ-പത്രങ്ങളിലും മറ്റു ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും നിരവധി വാർത്തകൾ വന്നിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
- ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ
- ദീപ നിശാന്ത് എഴുതുന്നു
- പെൺപയ്യൻസ്
- ഡി സി ബുക്സ്
- Deepa Nishant’s book release
- Nananju Theertha Mazhakal released
- ക്ലബ് എഫ്.എം യുഎഇ 99.6